Radical Humanist Philosophy has been presented as Twenty –two Theses in the form of aphorisms by M.N. Roy probably in the model of Marx’s Theses on Feuerbach.
Humanists start their quest from a concrete reality – the individual. This starting point – the existence of the individual human being as the reality precedes any theory or ideology regarding his life, welfare and destiny. What Radical Humanists want to stress is this: any theory or ideology that suppresses the reality, nature and functions of the individual as individual cannot be accepted by Humanists. Any social theory that discounts the basic element of society – the individual human being – is bound to fail. Hitler created a National socialist Party. In fascist parties individuals are said to have no unique importance save as the cogs in the wheels of their inhuman organizational structure. We have by now realized that communism too failed because of this negation of individual freedom. Capitalism, because of its undue importance to profit motive, creates a condition detrimental to the majority of the populace – not only workers, its ethics being anti-humanist, it ultimately harms even all other weaker capitalists. Whatever be the labels being used, we do not have pure socialism or capitalism anywhere in the world. No country has an economic system in which unbridled freedom for the entrepreneur is guaranteed. Even the militant communist countries have given in to forces of capital. This situation of the contemporary world drives thinking people to pessimism and illusory solutions. Rationalist and humanist movements everywhere have some good-natured idealists who want to divert the movement towards propagating and practicing their collectivist political ideologies. In fact, many humanists and rationalists were communists, previously. Radical Humanists and particularly M.N. Roy have the unique distinction of putting the entire theory and practice of communism and Marxism to rational analysis even while remaining within a Marxist party and continuing as leaders and activists of a Marxist party. M.N. Roy’s ideas expounded through the discussions are indispensable reading for any humanist who still holds strong sentiments or weak convictions regarding socialism or communism and wants to correctly assess what a humanist’s approach to these economic theories could possibly be. True to their conviction, the Indian Radical Democrats disclaimed themselves as a political party and decided to work as individuals on the basis of ‘The twenty two theses of Radical Humanism’.
My conviction is that Roy’s ideas furnish essential guide lines for creating a New Renaissance movement.
Thesis One
Man is the archetype of society. Co-operative social relationships contribute to develop individual potentialities. But the development of the individual is the measure of social progress. Collectivity presupposes the existence of individuals. Except as the sum total of freedom and well-being, actually enjoyed by individuals, social liberation and progress are imaginary ideals, which are never attained. Well-being, if it is actual, is enjoyed by individuals. It is wrong to ascribe a collective ego to any form of community (viz. nation, class etc.), as that practice means sacrifice of the individual. Collective well-being is a function of the well-being of individuals.
1.
മനുഷ്യനാണ് സമുദായത്തിൻറെ മൂലരൂപം . സഹകരണാത്മകമായ സാമൂഹ്യബന്ധങ്ങൾ വ്യക്തികളുടെ നിലീനശക്തികളുടെ വികാസത്തെ സഹായിക്കുന്നു. എന്നാൽ വ്യക്തികളുടെ വളർച്ചയാണ് സാമൂഹ്യ പുരോഗതിയുടെ മാനദണ്ഡം. സമഷ്ടി, വ്യക്തികളുടെ നിലനില്പിനെ സിദ്ധവല്ക്കരിക്കുന്നു. വ്യക്തികൾ യഥാർഥത്തിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും ക്ഷേമത്തിന്റെയും ആകെത്തുക എന്ന നിലയ്ക്കൽലാത്ത സാമൂഹ്യ വിമോചനവും പുരോഗതിയും ഒരിക്കലും പ്രാപിക്കാനാകാത്ത സാങ്കല്പികാദർശങ്ങൾ മാത്രമാണ് . ക്ഷേമം, അത് യഥാർത്ഥമാണെങ്കിൽ , ആസ്വദിക്കുന്നത് വ്യക്തികളാണ് . മനുഷ്യ സമുദായത്തിൻറെ ഏതെങ്കിലും രൂപത്തിനു (രാഷ്ട്രം , വർഗ്ഗം തുടങ്ങിയവ ഉദാഹരണങ്ങൾ ) ഒരു സമഷ്ട്യാഹംബോധം ഉണ്ടെന്നു പറയുന്നത് തെറ്റാണ് . കാരണം അത് വ്യക്തിയെ ബലികൊടുക്കലായിരിക്കും . വ്യക്തിക്ഷേമത്തിന്റെ നിർവഹണം മാത്രമാണ് സമഷ്ടിയുടെ ക്ഷേമം .
Thesis Two
Quest for freedom and search for truth constitute the basic urge of human progress. The quest for freedom is the continuation, on a higher level - of intelligence and emotion - of the biological struggle for existence. The search for truth is a corollary thereof. Increasing knowledge of nature enables man to be progressively free from the tyranny of natural phenomena, and physical and social environments. Truth is the content of knowledge.
2.
മാനവപുരോഗതിയുടെ മൗലിക ത്വരയുടെ ഘടകങ്ങൾ സ്വാതന്ത്ര്യത്തിനും സത്യത്തിനും വേണ്ടിയുള്ള അന്വേഷണമാണ് . സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അന്വേഷണം നിലനിൽപ്പിനുവേണ്ടിയുള്ള ജീവശാസ്ത്രപരമായ പോരാട്ടത്തിൻറെ ഉയർന്ന തലത്തിലുള്ള - ബുദ്ധിയുടെയും വികാരത്തിന്റെയും തലത്തിലുള്ള - തുടർച്ചയാണ് . സത്യത്തിനുവേണ്ടിയുള്ള അന്വേഷണമാകട്ടെ അതിൻറെ അനന്തരഫലവും . പ്രകൃതിയെക്കുറിച്ചുള്ള അറിവിൻറെ വളർച്ച പ്രകൃതി പ്രതിഭാസങ്ങളുടെയും ഭൌതികവും സാമൂഹ്യവുമായ പരിതോവസ്ഥകളുടെയും നിഷ്ഠൂ രാധിപത്യത്തിൽ നിന്ന് പടിപടിയായി സ്വാതന്ത്ര്യം നേടാൻ മനുഷ്യനെ സഹായിക്കുന്നു . അറിവിൻറെ ഉള്ളടക്കമാണ് സത്യം .
Thesis Three
The purpose of all rational human endeavour, individual as well as collective, is attainment of freedom, in ever increasing measure. Freedom is progressive disappearance of all restrictions on the unfolding of the potentialities of individuals, as human beings, and not as cogs in the wheels of a mechanized social organism. The position of the individual, therefore, is the measure of the progressive and liberating significance of any collective effort or social organization. The success of any collective endeavour is to be measured by the actual benefit for its constituent units.
3.
വ്യക്തിയുടേതായാലും സമഷ്ടിയുടേതായാലും യുക്തിസഹമായ എൽലാ മാനവ യത്നങ്ങളുടെയും ലക്ഷ്യം കൂടുതൽ കൂടുതൽ അളവിൽ സ്വാതന്ത്ര്യം നേടുക എന്നതാണ് . മനുഷ്യജീവികൾ എന്ന നിലയ്ക്ക് - യാന്ത്രികമായ സാമൂഹ്യ ഘടനയിലെ ചക്രത്തിൻറെ പൽലുകൾ എന്ന നിലയ്കല്ല - വ്യക്തികളുടെ നിലീന ശക്തികളുടെ വികസനത്തെ തടയുന്ന എല്ലാറ്റിൻറെയും പടിപടിയായ നിരോധനമാണ് സ്വാതന്ത്ര്യം. അതുകൊണ്ട് ഏതു കൂട്ടായ പ്രവർത്തനത്തിന്റെയും സാമൂഹ്യ സംഘടനയുടെയും പുരോഗമനപരവും വിമോചനപരവുമായ പ്രാധാന്യത്തിന്റെ അളവുകോൽ വ്യക്തിയുടെ സ്ഥാനമായിരിക്കും. കൂട്ടായ ഏതു യത്നത്തിന്റെയും വിജയം അളക്കേണ്ടത് അതിൻറെ ഘടകങ്ങൾക്കു യഥാർത്ഥത്തിൽ ലഭിച്ച ഗുണത്തിന്റെ തോത് വച്ചാണ് .
Thesis Four
Rising out of the background of the law-governed physical nature, the human being is essentially rational. Reason being a biological property, it is not the antithesis of will. Intelligence and emotion can be reduced to a common biological denominator. Historical determinism, therefore, does not exclude freedom of will. As a matter of fact, human will is the most powerful determining factor. Otherwise, there would be no room for revolutions in a rationally determined process of history. The rational and scientific concept of determinism is not to be confused with the teleological or religious doctrine of predestination.
4.
നിയമബദ്ധമായ ഭൌതിക പ്രകൃതിയുടെ പശ്ചാത്തലത്തിൽ നിന്നു് ആവിർഭവിച്ച മനുഷ്യജീവി മൗലികമായും യുക്തിബോധമുള്ളവനാണ്. യുക്തിബോധം ജീവശാസ്ത്രപരമായ ഒരു ഗുണമാകയാൽ അതു് ഇച്ഹാശക്തിക്കു വിരുദ്ധമൽല .ധിഷണാശക്തിയെയും വികാരത്തെയും ജീവശാസ്ത്രപരമായ ഒരു പൊതുചേഛദകത്തിലേക്ക് ചുരുക്കി കൊണ്ടുവരാം. അതുകൊണ്ട് ചരിത്രപരമായ നിർണ്ണയവാദം ഇച്ച്ഛയുടെ സ്വാതന്ത്ര്യത്തെ തിരസ്കരിക്കുന്നില്ല. യഥാർത്ഥത്തിൽ മനുഷ്യൻറെ ഇച്ക്ഹാശക്തി ഏറ്റവും ശക്തിയുള്ള നിർണ്ണായക ഘടകമാണ് . അല്ലായിരുന്നെങ്കിൽ ചരിത്രത്തിൻറെ യുക്തിയാൽ നിർണീതമായ പ്രക്രിയയിൽ വിപ്ളവത്തിനു ഇടം കിട്ടുമായിരുന്നില്ല. യുക്തിപൂർവ്വവും ശാസ്ത്രീയവുമായ നിർണ്ണയവാദത്തെ ഹേതുവാദപരമോ മതപരമോ ആയ വിധിവാദവുമായി കൂട്ടിക്കുഴയ്ക്കരുത്.
Thesis Five
The economic interpretation of history is deduced from a wrong interpretation of materialism. It implies dualism, whereas materialism is a monistic philosophy. History is a determined process: but there are more than one causative factors. Human will is one of them, and it cannot always be referred directly to any economic incentive.
5.
ചരിത്രത്തിൻറെ സാമ്പത്തിക വ്യാഖ്യാനം ഭൌതിക വാദത്തിൻറെ തെറ്റായ വ്യാഖ്യാനത്തിൽ നിന്നു ഉണ്ടായതാണ് . ഭൌതികവാദം ഏകതാദർശനമായിരിക്കുമ്പോൾ അത് ദ്വൈതവാദമാണ് . ചരിത്രം നിർണ്ണയിക്കപ്പെട്ട പ്രക്രിയയാണ് . എന്നാൽ അതിന് ഒന്നിലേറെ കാരണ ഘടകങ്ങളാണ് . മനുഷ്യേച്ക്ഹ അതിലൊന്നാണ് . അതിനെയാകട്ടേ എപ്പോഴും ഏതെങ്കിലും സാമ്പത്തിക ചോദനയോടു നേരിട്ടു ബന്ധപ്പെടുത്താനും കഴിയില്ല.
Thesis Six
Ideation is a physiological process resulting from the awareness of environment. But once they are formed, ideas exist by themselves, governed by their own laws. The dynamics of ideas run parallel to the process of social evolution, the two influencing each other mutually. But in no particular point of the process of the integral human evolution, can a direct causal relation be established between historical events and the movement of ideas (‘ideas’ is here used in the common philosophical sense of ideology or system of ideas). Cultural patterns and ethical values are not mere ideological superstructures of established economic relations. They are also historically determined – by the logic of the history of ideas.
6.
പരിതസ്ഥിതിയെ സംബന്ധിക്കുന്ന ബോധത്തിൽ നിന്നുണ്ടാകുന്ന ശാരീരിക പ്രക്രിയയാണ് ആശയവല്ക്കരണം . എന്നാൽ രൂപപ്പെട്ടു കഴിഞ്ഞാൽ ആശയങ്ങൾ സ്വന്ത നിയമങ്ങളാൽ നിയന്ത്രിക്കപ്പെട്ടു കൊണ്ട് സ്വയം നിലനില്ക്കും . ആശയങ്ങളുടെ ചലനാത്മകത സാമൂഹ്യ പരിണാമ പ്രക്രിയക്ക് സമാന്തരമായി പരസ്പരം സ്വാധീനിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുന്നു . എന്നാൽ, സമഗ്രമായ മനുഷ്യ പരിണാമ പ്രക്രിയയിൽ പ്രത്യേക ഘട്ടത്തിൽ ഒരിടത്തും ചരിത്ര സംഭവങ്ങൾക്കും ആശയപ്രസ്ഥാനങ്ങൾക്കും തമ്മിൽ നേരിട്ട് കാരണ ബന്ധമുണ്ടെന്നു സ്ഥാപിക്കാൻ സാധ്യമല്ല . (ആശയം എന്ന് ഇവിടെ പ്രയോഗിക്കുന്നത് പ്രത്യയശാസ്ത്രം അഥവാ ആശയപദ്ധതി എന്ന സാധാരണ തത്വചിന്താപരമായ അർത്ഥത്തിലാണ് .) . സാംസ്കാരിക രൂപമാതൃകകളും ധാർമ്മിക മൂല്യങ്ങളും സ്ഥാപിത സാമ്പത്തിക ബന്ധങ്ങളുടെ പ്രത്യയശാസ്ത്രപരമായ വെറും മേലെടുപ്പുകൾ മാത്രമല്ല. അവയും ചരിത്രപരമായി - ആശയങ്ങളുടെ ചരിത്രത്തിൻറെ യുക്തിയാൽ - നിർണ്ണയിക്കപ്പെട്ടവയാണ്.
Thesis Seven
For creating a new world of freedom, revolution must go beyond an economic reorganization of society. Freedom does not necessarily follow from the capture of political power in the name of the oppressed and exploited classes and abolition of private property in the means of production.
7.
സ്വാതന്ത്യത്തിന്റെ ഒരു പുതിയ ലോകം സൃഷ്ടിക്കാൻ സമുദായത്തിന്റെ സാമ്പത്തിക പുന:സംവിധാനത്തിനപ്പുറത്തേക്ക് വിപ്ലവം പോകണം. മർദ്ദിതരുടെയും ചൂഷിതരുടെയും വർഗ്ഗത്തിൻറെയും
പേരിൽ രാഷ്ട്രീയാധികാരം പിടിച്ചെടുക്കുകയും ഉല്പാദന ഉപകരണങ്ങളുടെ കാര്യത്തിൽ സ്വകാര്യ സ്വത്ത് നിരോധിക്കുകയും ചെയ്യുന്നത്തിൻറെ പിന്നാലെ അനിവാര്യമായും സ്വാതന്ത്ര്യം വരികയില്ല.
Thesis Eight
Communism or socialism may conceivably be the means for the attainment of the goal of freedom. How far it can serve the purpose, must be judged by experience. A political system and an economic experiment, which subordinate the man of flesh and blood to an imaginary collective ego, be it the nation or a class, cannot possibly be the suitable means for the attainment of the goal of freedom. On the one hand, it is absurd to argue that negation of freedom will lead to freedom, and, on the other hand, it is not freedom to sacrifice the individual at the altar of an imaginary collective ego. Any social philosophy or scheme of social reconstruction, which does not recognize the sovereignty of the individual, and dismiss the ideal of freedom as an empty abstraction, can have no more than a very limited progressive and revolutionary significance.
8.
കമ്മ്യൂണിസം അഥവാ സോഷ്യലിസം സ്വാതന്ത്ര്യം എന്ന ലക്ഷ്യം പ്രാപിക്കാനുള്ള മാർഗ്ഗമാണെന്നു വിചാരിക്കാം; ഈ ലക്ഷ്യം നേടാൻ അതു് എത്ര മാത്രം ഉപയുക്തമാണെന്ന കാര്യം അനുഭവം കൊണ്ട് വിലയിരുത്തേണ്ടതാണ്. രക്തമാംസങ്ങളുള്ള മനുഷ്യനെ സാങ്കല്പികമായ ഒരു സമഷ്ട്യാഹംബോധത്തിനു് , അതു് രാഷ്ട്രമോ വർഗ്ഗമോ ആയിക്കൊള്ളട്ടെ , അടിമപ്പെടുത്തുന്ന രാഷ്ട്രീയ സമ്പ്രദായവും സാമ്പത്തിക പരീക്ഷണവും സ്വാതന്ത്ര്യം എന്ന ലക്ഷ്യം പ്രാപിക്കാൻ ഉതകുന്ന മാർഗ്ഗമാകാൻ സാദ്ധ്യതയില്ല. ഒരു വശത്ത് , സ്വാതന്ത്ര്യത്തിന്റെ നിഷേധം സ്വാതന്ത്ര്യത്തിലേക്ക്
നയിക്കും എന്നു വാദിക്കുന്നത് അസംബന്ധമാണ് ; മറുവശത്ത്, സാങ്കൽപ്പികമായ സമഷ്ട്യാഹംബോധത്തിന്റെ അൾത്താരയിൽ വ്യക്തിയെ ബലികഴിക്കുന്നത് സ്വാതന്ത്ര്യം അല്ല. വ്യക്തിയുടെ പരമാധികാരത്തെ അംഗീകരിക്കാതിരിക്കുകയും സ്വാതന്ത്ര്യം എന്ന ആദർശത്തെ പൊള്ളയായ അമൂർത്തവത്കരണമായി തള്ളിക്കളയുകയും ചെയ്യുന്ന ഏതു സാമൂഹ്യ ദർശനത്തിനും സാമൂഹ്യ പുനർനിർമ്മാണ പദ്ധതിയ്ക്കും പുരോഗമനപരവും വിപ്ലവപരവുമായ പ്രാധാന്യം വളരെ പരിമിതമായിരിക്കും.
Thesis Nine
The state being the political organization of society, it’s withering away under communism is a utopia which has been exploded by experience. Planned economy as the basis of socialized industries presupposes a powerful political machinery. Democratic control of that machinery alone can guarantee freedom under the new order. Planning of production for use is possible on the basis of political democracy and individual freedom.
9.
രാഷ്ട്രം സമൂഹത്തിൻറെ രാഷ്ട്രീയ സംഘടനയാകയാൽ അതു് കമ്മ്യൂണിസത്തിൽ കൊഴിഞ്ഞു പോകുമെന്ന് പറയുന്നത് അനുഭവത്തിൽ തകർന്നു പോകുന്ന ഒരു ഉട്ടോപ്യ ആണ്. സാമൂഹ്യവത്കരിക്കപ്പെട്ട വ്യവസായങ്ങളുടെ അടിസ്ഥാനത്തിലുള്ള ആസൂത്രിത സമ്പദ്ഘടന ശക്തമായ രാഷ്ട്രീയ യന്ത്ര സംവിധാനത്തെ സിദ്ധവത്കരിക്കുന്നു. ആ യന്ത്ര സംവിധാനത്തിന്മേലുള്ള ജനകീയ നിയന്ത്രണത്തിനു മാത്രമെ പുതിയ വ്യവസ്ഥിതിയിൽ സ്വാതന്ത്ര്യം ഉറപ്പു നല്കാൻ കഴിയു. രാഷ്ട്രീയമായ ജനാധിപത്യത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിൻറെയും അടിസ്ഥാനമുണ്ടെങ്കിൽ ഉപയോഗത്തിനു വേണ്ടിയുള്ള ഉല്പാദനത്തിന്റെ ആസൂത്രണം സാദ്ധ്യമാണ്.
Thesis Ten
State ownership and planned economy do not by themselves end exploitation of labour: nor do they necessarily lead to an equal distribution of wealth. Economic democracy is no more possible in the absence of political democracy than the latter is in the absence of the former.
10.
രാഷ്ട്രത്തിൻറെ ഉടമസ്ഥതയും ആസൂത്രിത സമ്പദ്ഘടനയും കൊണ്ടു മാത്രം അദ്ധ്വാനത്തെ ചൂഷണം ചെയ്യുന്നതു് അവസാനിക്കുകയില്ല. അതു് അനിവാര്യമായും സമ്പത്തിൻറെ തുല്യ വിതരണത്തിലേക്ക് നയിക്കുകയുമില്ല. സാമ്പത്തിക ജനാധിപത്യം രാഷ്ട്രീയ ജനാധിപത്യത്തിന്റെ അഭാവത്തിൽ അസാധ്യമാണ്. ആദ്യത്തേതിന്റെ അഭാവത്തിൽ രണ്ടാമത്തേത് അസാധ്യമായിരിക്കുന്നത് പോലെ ത്തന്നെ.
Thesis Eleven
Dictatorship tends to perpetuate itself. Planned economy under political dictatorship disregards individual freedom on the pleas of efficiency, collective effort and social progress. Consequently, a higher form of democracy in the socialist society, as it is conceived at present, becomes an impossibility. Dictatorship defeats its professed end.
11.
ഏകാധിപത്യം സ്വയം ശാശ്വതീകരിക്കാനുള്ള പ്രവണത കാണിക്കും. രാഷ്ട്രീയ സ്വേഛാധിപത്യത്തിൻ കീഴിലുള്ള ആസൂത്രിത സമ്പദ് ഘടന കാര്യക്ഷമതയുടെയും കൂട്ടായ യത്നത്തിന്റെയും
സാമൂഹ്യ പുരോഗതിയുടെയും ഒഴിവുകഴിവ് പറഞ്ഞ് വ്യക്തിസ്വാതന്ത്ര്യത്തെ അവഗണിക്കുന്നു. തത്ഫലമായി ഇപ്പോൾ സങ്കല്പിക്കുന്നതു പോലുള്ള സോഷ്യലിസ്റ്റ്
സമൂഹത്തിലെ ഉന്നത രൂപത്തിലുള്ള ജനാധിപത്യം അസാദ്ധ്യമായിത്തീരുന്നു. ഏകാധിപത്യം അതിൻറെ പ്രഖ്യാപിത ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നു.
Thesis Twelve
The defects of formal parliamentary democracy have also been exposed in experience. They result from the delegation of power. To make democracy effective, power must always remain vested in the people, and there must be ways and means for the people to wield the sovereign power effectively, not periodically, but from day to day. Atomised individual citizens are powerless for all practical purposes, and most of the time. They have no means to exercise their sovereignty and to wield a standing control of the State machinery.
12.
ഔപചാരിക പാർലമെന്ററി ജനാധിപത്യത്തിൻറെ തകരാറുകൾ അനുഭവത്തിൽ വെളിപ്പെട്ടിട്ടുണ്ട്. അധികാരനിയോഗത്തിൽ നിന്നാണ് അവ ഉണ്ടാകുന്നതു്. ജനാധിപത്യം ഫലപ്രദമാകണമെങ്കിൽ അധികാരം ജനങ്ങളിൽ നിക്ഷിപ്തമായിരിക്കണം. വല്ലപ്പോഴുമല്ല, അനുദിനം ജനങ്ങൾക്ക് പരമാധികാരം പ്രയോഗിക്കാൻ വഴിയുണ്ടായിരിക്കണം. അണുപ്രായരായിത്തീർന്ന പൌരന്മാരായ വ്യക്തികൾ ഫലത്തിൽ മിക്കവാറും എല്ലായ്പ്പോഴും ദുർബലന്മാരായിരിക്കും. അവർക്ക് തങ്ങളുടെ പരമാധികാരം പ്രയോഗിക്കാനും രാഷ്ട്രയന്ത്രത്തെ സ്ഥിരമായി നിയന്ത്രിക്കാനും ഒരു മാർഗ്ഗവുമില്ല.
Thesis Thirteen
Liberalism is falsified or parodied under formal parliamentary democracy. The doctrine of laissez faire only provides the legal sanction to the exploitation of man by man. The concept of economic man negativates the liberating doctrine of individualism. The economic man is bound to be slave or a slave holder. The vulgar concept must be replaced by the reality of an instinctively rational being who is moral because he is rational. Morality is an appeal to conscience, and conscience is the instinctive awareness of, and reaction to, environment. It is a mechanistic biological function on the level of consciousness. Therefore, it is rational.
13.
ഔപചാരിക പാർലമെന്ററി ജനാധിപത്യത്തിൻ കീഴിൽ ലിബറലിസം അയഥാർത് ഥീകരിക്കപ്പെടുകയോ അപഹാസ്യമാക്കപ്പെടുകയോ ചെയ്തിരിക്കുന്നു. മനുഷ്യനെ മനുഷ്യൻ ചൂഷണം ചെയ്യുന്നതിനുള്ള നിയമപരമായ അനുവാദ പ്രമാണം മാത്രമാണ് ലെയ്സെ ഫെയർ (laissez faire) സിദ്ധാന്തം. വ്യക്തിവാദത്തിൻറെ വിമോചനപരമായ സിദ്ധാന്തത്തെ സാമ്പത്തിക മനുഷ്യൻ എന്ന സങ്കൽപ്പം നിഷേധിക്കുന്നു. സാമ്പത്തിക മനുഷ്യൻ അടിമയോ അടിമയുടെ ഉടമയോ ആയിരുന്നേ പറ്റൂ. ഈ അധമ സങ്കൽപ്പത്തിൻറെ സ്ഥാനത്ത് വാസനാപരമായി യുക്തിബോധമുള്ളവനും യുക്തിബോധമുള്ളതിനാൽ ധാർമ്മികനുമായ ജീവി എന്ന യാഥാർത്ഥ്യം പ്രതിഷ് ഠിക്കപ്പെടണം. ധാർമ്മികത മനസ്സാക്ഷിയോടുള്ള നിവേദനമാണ് ; മനസ്സാക്ഷിയാകട്ടെ പരിത:സ്ഥിതിയെ ക്കുറിച്ചുള്ള വാസനാപരമായ ബോധവും അതിൻറെ നേരെയുള്ള പ്രതികരണവുമാണ് . ബോധത്തിന്റെ തലത്തിലുള്ള യാന്ത്രിക - രാസ വിശദീകരണ വിധേയമായ ജീവശാസ്ത്ര ധർമ്മമാണ് (mechanistic biological function on the level of consciousness) അതു് . അതുകൊണ്ട് അതു് യുക്തിപരവുമാണ്.
Thesis Fourteen
The alternative to parliamentary democracy is not dictatorship; it is organized democracy, in the place of the formal democracy of powerless atomized individual citizens. The parliament should be the apex of a pyramidal structure of the State reared on the base of an organized democracy composed of a countrywide network of people’s committees. The political organization of society (the State) will be coincident with the entire society, and consequently the State will be under a standing democratic control.
14.
പാർലമെന്റ റി ജനാധിപത്യത്തിനു പകരം വയ്ക്കേണ്ടത് എകാധിപത്യമല്ല. അധികാരമില്ലാത്ത അണുപ്രായരായ പൌരന്മാരുടെ ഔപചാരിക ജനാധിപത്യത്തിനു പകരം വരേണ്ടത് സംഘടിത ജനാധിപത്യമാണ്. രാജ്യമാസകലം വ്യാപിച്ചു കിടക്കുന്ന ജനകീയ സമിതികൾ രൂപം നല്കുന്ന സംഘടിത ജനാധിപത്യത്തിൻറെ അടിത്തറയിന്മേൽ പടുത്തുയർത്തിയ ഒരു പിരമിഡ് ശില്പം പോലെയുള്ള രാഷ്ട്രത്തിൻറെ മേലറ്റമായിരിക്കണം പാർലമെന്റ്. സമൂഹത്തിൻറെ രാഷ്ട്രീയ സംഘടന (ഭരണകൂടം ,the State) മുഴുവൻ സമുദായത്തോടും ഏകീഭവിക്കും. തൽഫലമായി രാഷ്ട്രം എല്ലായ്പോഴും ജനകീയ നിയന്ത്രണത്തിൽ ആയിരിക്കും.
Thesis Fifteen
The function of a revolutionary and liberating social philosophy is to lay emphasis on the basic fact of history that man is the maker of his world – man as a thinking being, and he can be so only as an individual. The brain is a means of production, and produces the most revolutionary commodity. Revolutions presuppose iconoclastic ideas. An increasingly large number of men, conscious of their creative power, motivated by the indomitable will to remake the world, moved by the adventure of ideas, and fired with the ideal of a free society of free men, can create the conditions under which democracy will be possible.
15.
വിപ്ലവാത്മകവും വിമോചന പരവുമായ ഒരു സാമൂഹ്യ ദർശനത്തിൻറെ ധർമ്മം മനുഷ്യനാണ് - ചിന്തിക്കുന്ന ജീവി എന്ന നിലയിൽ മനുഷ്യനാണ് - തൻറെ ലോകത്തിന്റെ നിർമ്മാതാവ് എന്ന ചരിത്രത്തിൻറെ അടിസ്ഥാന വസ്തുതയ്ക്ക് ഊന്നൽ കൊടുക്കുകയാണ്
- വ്യക്തി എന്ന നിലയിൽ മാത്രമാണ് മനുഷ്യന് അത് സാധിക്കുക. മസ്തിഷ്ക്കം ഒരു ഉല്പാദനോപകരണമാണ് ; ഏറ്റവും വിപ്ലവകരമായ ചരക്കാണ് അതു് ഉല്പാദിപ്പിക്കുന്നത്. വിഗ്രഹഭജ്ഞകമായ ആശയങ്ങൾ ഉണ്ടായിരുന്നാലേ വിപ്ലവങ്ങൾ സാദ്ധ്യമാകൂ. തങ്ങളുടെ സർഗ്ഗശക്തിയെക്കുറിച്ച് ബോധമുള്ള, ലോകത്തെ പുനർനിർമ്മാണം ചെയ്യാനുള്ള ഇച്ഛയാൽ ത്വരിക്കുന്ന, ആശയങ്ങളുടെ സാഹസികതയാൽ വികാരം കൊള്ളുന്ന, സ്വതന്ത്രരായ മനുഷ്യരുടെ സ്വതന്ത്ര സമുദായം എന്ന ആദർശത്താൽ ജ്വലിക്കുന്ന വ്യക്തികൾ എണ്ണത്തിൽ വർദ്ധിച്ചാൽ അവർക്ക് ജനാധിപത്യം സാദ്ധ്യമാകുന്ന അവസ്ഥ സൃഷ് ടിക്കാൻ കഴിയും.
Thesis Sixteen
The method and programme of social revolution must be based on a reassertion of the basic principle of social progress. A social renaissance can come only through determined and wide-spread endeavour to educate the people as regards the principles of freedom and rational co-operative living. The people will be organized into effective democratic bodies to build up the socio-political foundation of the post-revolutionary order. Social revolution requires in rapidly increasing number, men of new renaissance, and a rapidly expanding system of people’s committees: and an organic co-ordination of both. The programme of revolution will similarly be based on the principle of freedom, reason, and social harmony. It will mean elimination of every form of monopoly and vested interest in the regulation of social life.
16.
സാമൂഹ്യപുരോഗതിയുടെ അടിസ്ഥാന തത്ത്വങ്ങൾ വീണ്ടും ഉറപ്പിക്കുന്ന തരത്തിലായിരിക്കണം സാമൂഹ്യ വിപ്ലവത്തിന്റെ രീതിയും പരിപാടിയും. സ്വാതന്ത്ര്യത്തിൻറെയും യുക്തിപൂർവമായ സഹകരണാത്മക ജീവിതത്തിൻറെ യും തത്ത്വങ്ങളെ സംബന്ധിച്ച് ജനങ്ങളെ ഉറച്ച തീരുമാനത്തോടെ വിശാലമായി വിദ്യാഭ്യാസം ചെയ്യിക്കാനുള്ള യത്നത്തിലൂടെ മാത്രമെ സാമൂഹ്യ നവോത്ഥാനം സംജാതമാവുകയുള്ളു. വിപ്ലവാനന്തര വ്യവസ്ഥിതിയുടെ സാമൂഹ്യ രാഷ്ട്രീയാടിത്തറ കെട്ടിപ്പടുക്കാൻ കഴിവുള്ള ജനകീയ സംഘങ്ങളായി ജനങ്ങൾ സംഘടിക്കപ്പെടും. സാമൂഹ്യ വിപ്ലവത്തിന് പുതിയ നവോത്ഥാനത്തിൽ വിശ്വസിക്കുന്ന ജനങ്ങൾ ധാരാളമായി ഉണ്ടാകണം; വേഗത്തിൽ പരക്കുന്ന ജനകീയ സമിതികളും ഉണ്ടാകണം. അവയെ ജീവത്തായി ഏകോപിപ്പിക്കുകയും വേണം. അതുപോലെത്തന്നെ വിപ്ലവ പരിപാടി സ്വാതന്ത്ര്യത്തിലും യുക്തിയിലും സാമൂഹ്യ രഞ്ജനത്തിലും അധിഷ്ഠിതമായിരിക്കും.സാമൂഹ്യ ജീവിതത്തിൻറെ എല്ലാ ചട്ടങ്ങളിലും നിന്നു് ഏതു രൂപത്തിലുള്ള കുത്തകയെയും സ്ഥാപിത താല്പര്യത്തെയും ഒഴിവാക്കുക എന്നതാണ് ഇതിൻറെ അർത്ഥം.
Thesis Seventeen
Radical democracy presupposes economic reorganization of society so as to eliminate the possibility of exploitation of man by man. Progressive satisfaction of material necessities is the precondition for the individual members of society unfolding their intellectual and other finer human potentialities. An economic reorganization, such as will guarantee a progressively rising standard of living, is the foundation of the radical democratic state. Economic liberation of the masses is an essential condition for their advancing towards the goal of freedom.
17.
മനുഷ്യനെ മനുഷ്യൻ ചൂഷണം ചെയ്യാനുള്ള സാദ്ധ്യതയെ ഇല്ലാതാക്കുമാറ് സമൂഹത്തിൻറെ സാമ്പത്തിക ഘടനയെ പുന:സംവിധാനം ചെയ്യുക റാഡിക്കൽ ഡെമോക്രസിക്ക് ആവശ്യമാണ്. സമൂഹത്തിൻറെ അംഗങ്ങളായ വ്യക്തികളുടെ ബുദ്ധിപരമായ സിദ്ധികളുടെയും മറ്റ് സൂക്ഷ്മമായ മാനുഷിക നിലീന സിദ്ധികളുടെയും വികാസത്തിനുള്ള മുൻവ്യവസ്ഥയാണ് ഭൌതികാവശ്യ ങ്ങളുടെ പടിപടിയായുള്ള നിറവേറൽ. ജീവിത നിലവാരത്തിലുള്ള പടിപടിയായ ഉയർച്ച ഉറപ്പു വരുത്തുന്ന സാമ്പത്തിക പുന:സംവിധാനം റാഡിക്കൽ ഡെമോക്രാറ്റിക്ക് രാഷ്ട്രത്തിൻറെ അടിസ്ഥാനമായിരിക്കും. സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്കു കുതിക്കണമെങ്കിൽ ബഹുജനങ്ങൾക്ക് സാമ്പത്തികമായ മോചനം ഉണ്ടായേ മതിയാവു.
Thesis Eighteen
The economy of the new social order will be based on production for use and distribution with reference to human needs. Its political organization excludes delegation of power, which in practice deprives the people of effective power; it will be based on the direct participation of the entire population through the people’s committees. Its culture will be based on universal dissemination of knowledge and on minimum control and maximum scope for, and incentive to, scientific and creative activities. The new society, being founded on reason and science, will necessarily be planned. But it will be planning with the freedom of the individual as its main purpose. The new society will be democratic – politically, economically as well as culturally. Consequently, it will be a democracy which can defend itself.
18.
മനുഷ്യന്റെ ആവശ്യങ്ങളോട് ബന്ധപ്പെടുത്തി ഉല്പാദന വിതരണങ്ങൾ ക്രമീകരിച്ചതായിരിക്കും പുതിയ സാമൂഹ്യ വ്യവസ്ഥിതിയിലെ സാമ്പത്തിക ഘടന. ജനങ്ങൾക്ക് ഫലപ്രദമായി അധികാരം പ്രയോഗിക്കാൻ അവസരം നല്കാത്ത അധികാര നിയോഗം എന്ന നിലവിലിരിക്കുന്ന സമ്പ്രദായം അതിൻറെ രാഷ്ട്രീയ ഘടനയിൽ ഉണ്ടായിരിക്കുകയില്ല. ജനകീയ സമിതികളിലൂടെ പ്രായപൂർത്തിയായ എല്ലാവരും ഭരണത്തിൽ നേരിട്ട് പങ്കാളികളാവുക എന്ന അടിസ്ഥാനമായിരിക്കും അതിനുണ്ടാവുക. അറിവിൻറെ സാർവത്രികമായ വ്യാപനവും ഏറ്റവും കുറഞ്ഞ നിയന്ത്രണവും ശാസ്ത്രീയവും സർഗ്ഗാത്മകവുമായ പ്രവർത്തനങ്ങൾക്ക് പരമാവധി സാദ്ധ്യതയും പ്രോത്സാഹനവും എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും അതിൻറെ സംസ്കാരം. യുക്തിബോധത്തിലും ശാസ്ത്രത്തിലും അധിഷ്ഠിതമായ പുതിയ സമൂഹം തീർച്ചയായും ആസൂത്രിതവും ആയിരിക്കും. എന്നാൽ വ്യക്തിയുടെ സ്വാതന്ത്ര്യം പ്രധാന ലക്ഷ്യമാക്കി വച്ചുകൊണ്ടുള്ളതായിരിക്കും ആസൂത്രണം. പുതിയ സമുദായം രാഷ്ട്രീയമായും സാമ്പത്തികമായും സാംസ്കാരികമായും ജനാധിപത്യപരമായിരിക്കും. തത്ഫലമായി സ്വയം സംരക്ഷിക്കാൻ കഴിയുന്നതായിരിക്കും ജനാധിപത്യം.
Thesis Nineteen
The ideal of democracy will be attained through the collective efforts of spiritually free men united in the determination of creating a world of freedom. They will function as the guides, friends and philosophers of the people rather than as their would-be rulers. Consistently with the goal of freedom, their political practice will be rational and therefore ethical. Their effort will be reinforced by the growth of the people’s will to freedom. Ultimately, the radical democratic state will rise with the support of enlightened public opinion as well as intelligent action of the people. Realising that freedom is inconsistent with concentration of power, radical democrats will aim at the widest diffusion of power.
19.
സ്വാതന്ത്ര്യത്തിന്റെ ഒരു ലോകം സൃഷ്ടിക്കാൻ നിശ്ചയം ചെയ്ത, ആത്മീയമായി സ്വതന്ത്രരായ, വ്യക്തികൾ സംഘടിച്ച് നടത്തുന്ന കൂട്ടായ യത്നത്തിലൂടെയാണ് റാഡിക്കൽ ഡെമോക്രസിയുടെ ആദർശം ഫലപ്രാപ്തിയിലെത്തുക. അവർ ഭാവി ഭരണാധികാരികൾ എന്ന നിലക്കല്ല, ജനങ്ങളുടെ വഴികാട്ടികളും സ്നേഹിതന്മാരും തത്ത്വദർശികളും എന്ന നിലയിൽ പ്രവർത്തിക്കും. സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിൽ നിന്നു് വ്യതിചലിക്കാത്തതു കൊണ്ട് അവരുടെ പ്രവർത്തനം യുക്തിബദ്ധവും അതുകൊണ്ട് ധാർമ്മികവും ആയിരിക്കും. അവരുടെ യത്നം ജനങ്ങളുടെ സ്വാതന്ത്ര്യേച്ഛ വളരുന്നതനുസരിച്ച് പ്രാബല്ല്യപ്പെടുകയും ചെയ്യും. പ്രബുദ്ധമായ പൊതുജനാഭിപ്രായത്തിന്റെ പിന്തുണയും ജനങ്ങളുടെ ബുദ്ധിപൂർവ്വമായ പ്രവർത്തനവും കൊണ്ട് അന്തിമമായി റാഡിക്കൽ ഡെമോക്രാറ്റിക്ക് രാഷ്ട്രം ആവിർഭവിക്കും. അധികാര കേന്ദ്രീകരണവും സ്വാതന്ത്ര്യവും ഒന്നിച്ചു പോവുകയില്ലെന്ന് അറിയാവുന്നതു കൊണ്ട് അതിൻറെ ലക്ഷ്യം അധികാരത്തിൻറെ കഴിയുന്നത്ര വിശാലമായ വ്യാപനമായിരിക്കും.
Thesis Twenty
In the last analysis, education of the citizens is the condition for such a reorganization of society as will be conducive to common progress and prosperity without encroaching upon the freedom of the individual. The people’s committees will be the schools for the political and civic education of the citizen. The structure and function of the radical democratic state will enable detached individuals to come to the forefront of public affairs. Manned with such individuals the State machinery will cease to be the instrument in the hands of any particular class to coerce others. Only spiritually free individuals in power can smash all chains of slavery and usher in freedom for all.
20.
അന്തിമ വിശകലനത്തിൽ വ്യക്തിയുടെ സ്വാതന്ത്ര്യത്തിനും ക്ഷേമത്തിനും അനുഗുണമായ സാമൂഹ്യ പുന:സംവിധാനത്തിനുള്ള ഉപാധി പൌരന്മാരുടെ വിദ്യാഭ്യാസമാണ്. പൗരന്മാരെ രാഷ്ട്രീയവും പൌരധർമ്മവും അഭ്യസിപ്പിക്കുന്ന പാഠശാലയായിരിക്കും റാഡിക്കൽ ഡെമോക്രാറ്റിക് രാഷ്ട്രം. അതിൻറെ ഘടനയും പ്രവർത്തനവും നിർമ്മമരായ വ്യക്തികൾക്ക് പൊതുകാര്യങ്ങളുടെ മുൻനിരയിൽ വരാൻ സാധിക്കുന്ന വിധത്തിൽ ആയിരിക്കും. ഇത്തരം ആളുകൾ സേവനം അനുഷ്ഠിക്കുന്ന രാഷ്ട്രീയ യന്ത്രം ഏതെങ്കിലും പ്രത്യേക വർഗ്ഗത്തിന് മറ്റുള്ളവരുടെ മേൽ അധികാരം പ്രയോഗിക്കാനുള്ള ഉപകരണമായിരിക്കുകയില്ല.ആത്മീയമായി സ്വതന്ത്രരായ വ്യക്തികൾ അധികാരത്തിൽ വന്നാലേ അടിമത്തത്തിന്റെ എല്ലാ ചങ്ങലകളെയും തകർത്ത് എല്ലാവരിലേക്കും സ്വാതന്ത്ര്യം എത്തുകയുള്ളു.
Thesis Twenty-One
Radicalism integrates science into social organization and reconciles individuality with collective life; it gives to freedom a moral, intellectual as well as a social content: It offers a comprehensive theory of social progress in which both the dialectics of economic determinism and dynamics of ideas find their due recognition; and it deduces from the same a method and a programme of social revolution in our time.
21.
റാഡിക്കലിസം ശാസ്ത്രത്തെയും സമുദായ സംഘടനയെയും ഏകീഭവിപ്പിക്കുകയും വ്യക്തിത്വത്തെയും കൂട്ടായ ജീവിതത്തെയും സമന്വയിപ്പിക്കുകയും ചെയ്യുന്നു. അത് ധാർമ്മികവും ബുദ്ധിപരവും സാമൂഹ്യവുമായ ഉള്ളടക്കം സ്വാതന്ത്ര്യത്തിന് നല്കുന്നു. സാമ്പത്തിക നിർണ്ണയവാദത്തിന്റെ യുക്തിക്കും ആശയങ്ങളുടെ ചലനാത്മകതക്കും അർഹമായ അംഗീകാരം ലഭിക്കുന്ന സാമൂഹ്യ പുരോഗതിയെ സംബന്ധിക്കുന്ന സമഗ്ര സിദ്ധാ ന്തം മുന്നോട്ടുവയ്ക്കുന്നു. നമ്മുടെ കാലഘട്ടത്തിൽ സാമൂഹ്യ വിപ്ലവത്തിനുള്ള ഒരു പരിപാടിയും അതിൽനിന്നു തന്നെ ആവിർഭവിക്കുന്നു.
Thesis Twenty-Two
Radicalism starts from the dictum that “Man is the measure of everything” (Protagoras) or “Man is the root of mankind” (Marx), and advocates reconstruction of the world as a commonwealth and fraternity of free men, by the collective endeavour of spiritually emancipated moral men.
22.
“മനുഷ്യൻ ആണ് എല്ലാറ്റിന്റെയും മാനദണ്ഡം” (പ്രോട്ടഗോറസ് ) അല്ലെങ്കിൽ “മനുഷ്യനാണ് മാനവരാശിയുടെ വേര്”(മാർക്സ്) എന്ന സൂക്തത്തിൽ നിന്നാണ് റാഡിക്കലിസം ആരംഭിക്കുന്നത്. ആത്മീയമായി വിമോചിതരായ ധാർമ്മിക മനുഷ്യരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി സ്വതന്ത്ര മനുഷ്യരുടെ ഒരു കോമണ്‍വെൽത്തായും സൌഭ്രാത്രമായും ലോകത്തെ പുന:സംഘടിപ്പിക്കണമെന്ന് അതു് വാദിക്കുന്നു.
( ഭാഷാന്തരം : പ്രൊഫ . തോമസ് മാത്യു
Translation in to MalayaLam by Prof: Thomas Mathew )
No comments:
Post a Comment